കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹന കവർച്ച പതിവാകുന്നത് വിദേശികളിൽ ആശങ്കയേറ്റുന് നു. അഞ്ച് മാസത്തിനുള്ളില്‍ കുവൈത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് നൂറിലേറെ വാഹനങ്ങൾ. 201 9 തുടക്കം മുതല്‍ മേയ് അവസാനം വരെയുള്ള കണക്കാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട ത്. കൂടുതൽ സംഭവങ്ങളും രേഖപ്പെടുത്തിയത് കഴിഞ്ഞ മേയ് മാസത്തിലാണ്. അതിൽ തന്നെ ഭൂരിഭാഗവും മാസാവസാനവും. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം കവര്‍ച്ചകളെക്കുറിച്ച് വകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
വിദേശികളാണ് ഇത്തരം സംഭവങ്ങളിൽ കൂടുതലും ഇരയാവുന്നത്. ആളില്ലാതെ നിർത്തിയിട്ട വാഹനങ്ങളാണ് കൂടുതലും കവര്‍ച്ച ചെയ്യപ്പെടുന്നത്. ചില മോഷ്ടാക്കള്‍ വാഹന നേരില്‍വന്ന് പിടിച്ചെടുക്കുന്നുണ്ടെന്നും വാഹന ഉടമകള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൗമാരപ്രായക്കാരും യുവാക്കളുമാണ് വാഹനങ്ങള്‍ കൂടുതലും കവര്‍ച്ച ചെയ്യുന്നത്. മരുഭൂമിയിലും ഒഴിഞ്ഞ പ്രദേശങ്ങളിലും കൊണ്ടുപോയി വാഹന ഭാഗങ്ങൾ പൊളിച്ചടുക്കുകയാണ്. പ്രധാന ഭാഗങ്ങൾ എടുത്തതിനുശേഷം മരുഭൂമിയിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഉപേക്ഷിക്കുകയാണ്.
സാധനങ്ങൾ എടുക്കുന്നതിന് പുറമെ വാഹനം കേടുവരുത്തിയും തകർത്തുമാണ് ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നത്. പൊളിച്ചുവിൽക്കുന്ന വാഹന ഭാഗങ്ങൾ വാങ്ങുന്ന ഗാരേജുകൾക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വാഹന മോഷണത്തിനായി പ്രത്യേക റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയവും ശക്തമാണ്. മോഷ്ടിച്ച വാഹനങ്ങള്‍ അഭ്യാസപ്രകടനത്തിനും ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. നിർത്തിയിട്ട വാഹനങ്ങളുടെ ചില്ല് തകർത്ത് ഉള്ളിലെ സാധനങ്ങൾ എടുക്കുന്നതാണ് മറ്റൊരു പ്രധാന അക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.