കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇൗ വർഷം ആദ്യ പകുതിയിൽ വിദേശ തൊഴിലാളികൾ സ്വന്തം നാട്ടിലേക്കയച്ചത് 220 കോടി ദീനാർ (731 കോടി ഡോളർ). മുൻവർഷത്തെ ആദ്യ ആറുമാസവുമായി താരതമ്യം ചെയ്യുേമ്പാൾ 7.2 ശതമാനത്തിെൻറ വർധനയുണ്ട്. മുൻവർഷം 682 കോടി ഡോളറായിരുന്നു.
വിദേശരാജ്യത്തേക്കുള്ള പണമൊഴുക്കിൽ കുവൈത്ത് ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇക്കും സൗദിക്കും പിന്നിൽ മൂന്നാമതാണ്. ഗൾഫ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യപകുതിയിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് 57.71 ശതകോടി ഡോളറാണ് വിദേശികൾ അയച്ചത്.
കഴിഞ്ഞ വർഷം ഇൗ കാലയളവിൽ 55.05 ബില്യൺ ഡോളർ ആയിരുന്നു. 4.8 ശതമാനം വളർച്ച. യു.എ.ഇയിലെ വിദേശികൾ 2018 ജനുവരി മുതൽ ജൂൺ അവസാനം വരെ 23.9 ശതകോടി ഡോളർ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചപ്പോൾ സൗദിയിൽനിന്ന് 18.95 ശതകോടി ഡോളർ അയച്ചു.
യു.എ.ഇയിൽനിന്ന് മുൻവർഷത്തെക്കാൾ 12.7 ശതമാനം കൂടുതൽ അയച്ചപ്പോൾ സൗദിയിൽ നേരിയ വർധനയേയുള്ളൂ (0.06 ശതമാനം).
ബഹ്റൈനിൽനിന്ന് ആറുമാസ കാലയളവിൽ 177 കോടി ഡോളർ അയച്ചു. കഴിഞ്ഞവർഷം ഇക്കാലയളവിൽ 124 കോടി ഡോളർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.