കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്
Posted On
date_range Updated On
date_range കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ.ബുധനാഴ്ച വൈകീട്ട് ഇന്ത്യയിൽ എത്തിയ അദ്ദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും.
അവധിക്ക് നാട്ടിൽ വന്ന് തൊഴിലിടത്തിലേക്ക് തിരിച്ചുപോകാൻ കഴിയാത്തവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് ഗൾഫ് രാജ്യങ്ങളോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കുവൈത്ത് വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇതും വിഷയമാകും.നിരവധി പ്രവാസികളാണ് കുവൈത്തിലെ വിദേശികളുടെ പ്രവേശന വിലക്ക് മൂലം പ്രയാസത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.