കു​വൈ​ത്ത്: പ്രവാസി അവിവാഹിതർ താമസിക്കുന്ന കെട്ടിടത്തിന്‍റെ മേല്‍വിലാസം ഉപയോഗിക്കരുത്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ സ്വ​കാ​ര്യ ഫ്ലാ​റ്റു​ക​ളു​ടെ മേ​ൽ​വി​ലാ​സം സി​വി​ല്‍ ഐ.​ഡി അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ല്‍കു​ന്ന​തി​ന് അ​വി​വാ​ഹി​ത​ർ​ക്ക് വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ. ഇ​തോ​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​മ​ല്ലാ​തെ സ്വ​കാ​ര്യ ഫ്ലാ​റ്റു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി ബാ​ച്ചി​ല​ര്‍മാ​ര്‍ക്ക് ത​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍വി​ലാ​സം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ല.

സ്വ​കാ​ര്യ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ അ​വി​വാ​ഹി​ത​രെ പാ​ർ​പ്പി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള സ​ർ​ക്കാ​ര്‍ നീ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹേ​ല്‍’ ആ​പ്പി​ല്‍ വി​ദേ​ശീ​താ​മ​സ​ക്കാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്നും കെ​ട്ടി​ട ഉ​ട​മ​ക്ക് ഓ​ണ്‍ലൈ​നാ​യി ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​മെ​ന്നും പാ​സി ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഖാ​ലി​ദ് അ​ൽ​ഷ​മ്മ​രി അ​റി​യി​ച്ചു. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് പ​രാ​തി ന​ല്‍കാ​മെ​ന്നും അ​ൽ​ഷ​മ്മ​രി പ​റ​ഞ്ഞു.

Tags:    
News Summary - Kuwait-Expatriate singles should not use the address of the building where they live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.