കുവൈത്ത് എൻജിനീയേഴ്സ് ഫോറം ഓണാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) ഓണാഘോഷം ‘ഓണവർണങ്ങൾ- 2025' റുമെയ് തിയായിലെ അൽ സുമറിഡോ ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കൺവീനർ ഗംഗാ പ്രസാദ് സ്വാഗത പ്രസംഗം നടത്തി. കേരളത്തിൽ നിന്നുള്ള എട്ട് എൻജിനീയറിങ് കോളജ് അലുമ്നി പ്രസിഡന്റുമാർ ആഘോഷം ഉദ്ഘാടനം ചെയ്തു.അംഗങ്ങൾക്കായി നടത്തിയ ഓണം ഫോട്ടോഗ്രഫി, റീൽസ് മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു.കെ.ഇ.എഫ് സുവനീർ, ‘കൈനറ്റിക്- 2025’ പോസ്റ്റർ പ്രകാശനം എന്നിവയും നടന്നു.കലാ വിരുന്നിൽ തിരുവാതിര ഉൾപ്പെടെ വിവിധ കലാരൂപങ്ങളും, നാടകങ്ങളും അരങ്ങേറി. 200ഓളം കലാകാരന്മാർ വിവിധ പരിപാടികളിൽ പങ്കെടുത്തു.
ഓണസദ്യയും ഒരുക്കിയിരുന്നു. ജനറൽ കൺവീനർ ഡിസൈനേറ്റ് ബിജു, സ്പെഷലിറ്റിസ് കൺവീനർ പ്രശാന്ത് , ഓർഗനൈസേഷൻ കൺവീനർ ജോമി, ആർട്സ് കൺവീനർ രേണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.