കുവൈത്ത് സിറ്റി: മെഡിക്കൽ രംഗത്തെ പുതിയ കണ്ടുപിടിത്തത്തിന് കുവൈത്തി ഡോക്ടർ മിഷ്അൽ അൽ ജരിയക്ക് പേറ്റൻറ്. ശസ്ത്രക്രിയ നടപടികൾ എളുപ്പമാക്കുന്നതിനുള്ള പ്രത്യേക സാമഗ്രി വികസിപ്പിച്ചെടുത്തതിനാണ് സൈൻ ആശുപത്രിയിലെ ഡോക്ടർ അൽ ജരിയക്ക് പേറ്റൻറ് ലഭിച്ചത്. ചെവി, മൂക്ക് തുടങ്ങിയ അവയവങ്ങളുടെ ശസ്ത്രക്രിയ വേളയിലാണ് ഈ ഉപകരണം ഏറെ ഉപകാരപ്പെടുകയെന്ന് ഡോക്ടർ പറഞ്ഞു.
അമീർ സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ രാജ്യം നൽകുന്ന പ്രോത്സാഹനമാണ് കണ്ടുപിടിത്തത്തിന് പ്രചോദനമായതെന്ന് ഡോക്ടർ മിഷ്അൽ അൽ ജരിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.