കുവൈത്ത് ഡോക്ടേഴ്സ് ഡേയിൽ ദജീജ് ഔട്ട്ലറ്റിൽ സംഘടിപ്പിച്ച ആരോഗ്യ പരിശോധന
ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർമാരും ലുലു ഹൈപ്പർമാർക്കറ്റ് പ്രതിനിധികളും
കുവൈത്ത് സിറ്റി: കുവൈത്ത് ഡോക്ടേഴ്സ് ഡേയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഹൈപ്പർമാർക്കറ്റിന്റെ ദജീജ് ഔട്ട്ലറ്റിൽ നടന്ന ക്യാമ്പിൽ വ്യത്യസ്ത വിഭാഗങ്ങളിൽ വിദഗ്ധരായ ഡോക്ടർമാർ പങ്കെടുത്തു.
നിരവധി പേർ സേവനം ഉപയോഗപ്പെടുത്തി. കാർഡിയോളജി, ഗൈനക്കോളജി, ജനറൽ ഫിസിഷ്യൻ, ഡെർമറ്റോളജി, അണുബാധ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം പരിശോധനക്ക് അവസരം ഒരുക്കിയിരുന്നു.
ആരോഗ്യ പരിശോധന ക്യാമ്പിൽനിന്ന്
ഹൈപ്പർമാർക്കറ്റിന്റെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് സൗജന്യ പരിശോധന ഒരുക്കിയതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഹൈപ്പർമാർക്കറ്റ് സന്ദർശകർക്ക് ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യാനും വൈദ്യസഹായം സ്വീകരിക്കാനും ഇതുവഴി അവസരം ഒരുങ്ങി. പദ്ധതിയെ പിന്തുണച്ച ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന് ഹൈപ്പർമാർക്കറ്റ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.