കുവൈത്ത് സിറ്റി: പാകിസ്താനിൽ ട്രെയിനിനെ ലക്ഷ്യം വച്ചുണ്ടായ ഭീകരാക്രമണത്തിൽ കുവൈത്ത് ശക്തമായി അപലപിച്ചു. പാകിസ്താൻ സർക്കാറിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും അനുശോചനം അറിയിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള പാകിസ്താന്റെ ശ്രമങ്ങളോട് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും കുവൈത്ത് ശക്തമായി നിരാകരിക്കുന്നതായും ആവർത്തിച്ചു.
കഴിഞ്ഞ ദിവസം തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ക്വറ്റയിൽ റെയിൽവേ ട്രാക്കിനു സമീപത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ 24 പേർ മരിക്കുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് സൈനികരും അവരുടെ കുടുംബാംഗങ്ങളുമായി പോകുന്ന ട്രെയിൻ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം.ക്വറ്റയിലെ ചമൻ പട്ടക്കിൽ ട്രെയിൻ ഒരു സിഗ്നൽ കടന്നുപോകുന്നതിനിടെ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഒരു ബോഗിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.