Posted On
date_range Updated On
date_range പാകിസ്താനിലെ ഭീകരാക്രമണം; കുവൈത്ത് അപലപിച്ചു
കുവൈത്ത് സിറ്റി: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.പാകിസ്താൻ സർക്കാറിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാത്തരം അക്രമങ്ങൾക്കും ഭീകരതക്കും എതിരായ കുവൈത്തിന്റെ ഉറച്ച നിലപാടും ആവർത്തിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ നടന്ന ആക്രമണത്തിൽ 12 പേർ മരിച്ചതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.