Posted On
date_range Updated On
date_range ചാഡിലെ ഭീകരാക്രമണം: കുവൈത്ത് അപലപിച്ചു
കുവൈത്ത് സിറ്റി: ചാഡിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ കുവൈത്ത് അപലപിച്ചു. സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ചാഡ് നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചാഡ് സർക്കാറിനും ജനങ്ങൾക്കും ഇരയുടെ കുടുംബത്തിനും മന്ത്രാലയം ആത്മാർത്ഥ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും കുവൈത്ത് ശക്തമായി നിരാകരിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.