കുവൈത്ത് സിറ്റി: സിറിയയിലെ നിരവധി പ്രദേശങ്ങളിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമസാധുതയുടെയും പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാട്ടി.
സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രദേശിക പവിത്രത എന്നിവക്കുള്ള കുവൈത്തിന്റെ പിന്തുണ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷാ കൗൺസിലും അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുകയും സംഘർഷവും അക്രമവും വർധിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ ക്രൂരവും വ്യവസ്ഥാപിതവുമായ ആക്രമണങ്ങൾ തടയണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.