Posted On
date_range Updated On
date_range കാലിഫോർണിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു
കുവൈത്ത് സിറ്റി: കാലിഫോർണിയയിലെ സാൻ ഡീഗോയിലെ ഇസ്ലാമിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന സായുധ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. അക്രമം, ഭീകരവാദം, ക്രിമിനൽ പ്രവൃത്തികൾ എന്നിവയെ കുവൈത്ത് പൂർണ്ണമായും നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് കുവൈത്തിന്റെ ആത്മാർത്ഥ അനുശോചനവും സഹതാപവും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ സാൻ ഡീഗോയിലെ ഇസ്ലാമിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന സായുധ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.