ജി​ബൂ​തി​യി​ൽ സു​ര​ക്ഷാ​സേ​ന​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ജി​ബൂ​തി​യി​ൽ സു​ര​ക്ഷാ​സേ​ന​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​വും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കും സം​ഭ​വി​ച്ചി​രു​ന്നു. ഭീ​ക​ര​ത​ക്കും എ​ല്ലാ​ത​രം അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​തി​രാ​ണെ​ന്ന രാ​ജ്യ​ത്തി​ന്റെ നി​ല​പാ​ട് ഊ​ന്നി​പ്പ​റ​ഞ്ഞ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം, ജി​ബൂ​തി​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കി.

പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം​പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് കു​വൈ​ത്ത് വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Kuwait condemns attack on security forces in Djibouti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.