പേ​മാ​രി: ര​ണ്ട് ട​ൺ പാ​ഴ്വ​സ്​​തു​ക്ക​ൾ നീ​ക്കം​ചെ​യ്തു

കുവൈത്ത് സിറ്റി: കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ശക്തമായ മഴവെള്ള പാച്ചിലിൽ കുമിഞ്ഞുകൂടിയ രണ്ട് ടൺ പാഴ്വസ്തുക്കൾ നീക്കം ചെയ്തു. 
കുവൈത്ത് ൈഡ്രവിങ് ടീം അംഗങ്ങൾ നടത്തിയ സന്നദ്ധ യജ്ഞത്തിൽ അബുൽ ഹസാനിയ കടലോരങ്ങളിൽനിന്നാണ് ഇവ നീക്കംചെയ്തത്. 
യജ്ഞത്തിൽ കുവൈത്ത് പരിസ്ഥിതി അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയും പങ്ക് ചേർന്നതായി ടീം മേധാവി വലീദ് അൽ ശത്തി പറഞ്ഞു. 
മഴവെള്ളത്തിൽ പല ഭാഗങ്ങളിൽനിന്നായി ഒലിച്ചുകൂടിയ പ്ലാസ്റ്റിക് കുപ്പികൾ, കീസുകൾ, മരക്കഷണങ്ങൾ ഉൾപ്പെടെ വസ്തുക്കളാണ് കണ്ടെടുത്തത്. പരിസ്ഥിതിക്ക് ആഘാതം വരുത്തുത്തനിലയിൽ ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് വലീദ് അൽ ശത്തി കൂട്ടിച്ചേർത്തു.
 

News Summary - kuwait cleaning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.