കുവൈത്തിൽനിന്ന്​ ചാർട്ടർ വിമാനങ്ങൾ സർവീസ്​ ആരംഭിച്ചു; ആദ്യ വിമാനം ഇൻഡിഗോ -എൻ.എസ്​.എച്ച്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ ചാർട്ടർ വിമാന സർവീസ്​ തുടങ്ങി. ആദ്യ വിമാനമായി എൻ.എസ്​.എച്ച്​ കമ്പനി തൊഴിലാളികളുമായി ഇൻഡിഗോ വിമാനം യാത്രയായി. ഇവരുടെ മൂന്ന്​ വിമാനങ്ങൾ ബുധനാഴ്​ച സർവീസ്​ നടത്തി. 

ആദ്യവിമാനം രാവിലെ 9.30ന്​ തിരുവനന്തപുരത്തേക്കും രണ്ടാം വിമാനം 10.30നും ലക്​നോവിലേക്കുമായിരുന്നു. മൂന്നാമത്തെ വിമാനം ഉച്ചക്ക്​ രണ്ടരക്ക്​ ലക്​നോവിലേക്ക്​ പറന്നു. ഒാരോ വിമാനത്തിലും 164 വീതം യാത്രക്കാരുണ്ടായിരുന്നു. അത്യാവശ്യക്കാരായ തൊഴിലാളികളെ നാട്ടിലയക്കാനാണ്​ നാസർ അൽ ഹജ്​രി കമ്പനി വിമാനങ്ങൾ ചാർട്ടർ ചെയ്​തത്​.

Tags:    
News Summary - Kuwait charter flight-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.