കുവൈത്ത് സിറ്റി: ഇന്ത്യൻ ബാഡ്മിൻറൺ അസോസിയേഷൻ കുവൈത്ത് (ഇബാക്) സംഘടിപ്പിച്ച കുവൈത്ത് ബാഡ്മിൻറൺ ചാലഞ്ച് ടൂർണമെൻറിലെ ടീം ഇനത്തിൽ ഇബാക് ഒാൾ സ്റ്റാർസ് ചാമ്പ്യന്മാരായി. െഎ.ബി.സി.കെ ടീമിനെ തോൽപിച്ചാണ് ഇബാക് ഒാൾ സ്റ്റാർസ് കിരീടം ചൂടിയത്. പുരുഷ ഒാപൺ സിംഗിൾസിൽ ശ്രേയാൻഷ് ജയ്സ്വാൾ ജേതാവായി. ആൽവിന്ദോ സപുത്ര രണ്ടാം സ്ഥാനം നേടി. മറ്റു മത്സരഫലങ്ങൾ ഇനം, ജേതാവ്, രണ്ടാം സ്ഥാനം എന്ന ക്രമത്തിൽ: മെൻസ് ഒാപൺ ഫ്ലൈറ്റ് 1: ആൽവിൻ ഫ്രാൻസിസ്-നന്ദഗോപാൽ കിടമ്പി ടീം, വെങ്കട് ഗാരവ്-ശ്രേയാൻഷ് ജയ്സ്വാൾ ടീം. മെൻസ് ഒാപൺ ഫ്ലൈറ്റ് 2: ബാസ്റ്റ്യൻ ജയിംസ്-അനീഫ് കെ. ലത്തീഫ് ടീം, സായൂജ് അജയകുമാർ-ബിബിൻ മാത്യു ടീം.
മിക്സഡ് ഡബ്ൾസ്: ആൽവിൻ ഫ്രാൻസിസ്- മേഘന ജക്കാമ്പുദി ടീം, നന്ദഗോപാൽ കിടമ്പി-തനിഷ ക്രാസ്റ്റോ ടീം. മെൻസ് ഡബ്ൾസ് ഫ്ലൈറ്റ് 3: ഹർഷാന്ത്-ലിജു തോമസ് ടീം, മുഹമ്മദ് നാസിർ-ആർ. ദാദാങ് ടീം. മെൻസ് വെറ്ററൻസ്: ഉസ്മാൻ എടശ്ശേരി-ബദർ ബി. കല്ലിപ്പറമ്പിൽ ടീം, ഡോ. മണിമാര ചോഴൻ-ഡോ. ടി. മാരൻ ടീം. ബോയ്സ് അണ്ടർ 12 ഡബ്ൾസ്: സൂര്യ മനോജ്-ധ്രുവ രമേശ് ടീം, ലിയം ജോഹൻ കാക്ക്-രജത് ആർ. രമേശൻ ടീം.
േബായ്സ് അണ്ടർ 17 ഡബ്ൾസ്: ഡോൺ എച്ച്. അവീറ-ഇമ്മാനുവൽ ടീം, സർവേശ് രാജ്കുമാർ-മാനസ് മനോജ് ടീം. ബോയ്സ് അണ്ടർ 17 സിംഗ്ൾസ്: ഡോൺ എച്ച് അവീറ, സായൂജ് അജയകുമാർ. ഗേൾസ് അണ്ടർ 13 ഡബ്ൾസ്: ഫിയോന കബ്രാൾ-മൃദുഷ മോഹൻദാസ് ടീം, നഇൗഷ മേത്ത-ആദ്യ ഷൈൻ ടീം.ഗേൾസ് അണ്ടർ 17 ഡബ്ൾസ്: വല്ലി-ശ്രീഷ വെമ്പരാല ടീം, അതിഥി പ്രഭു-കിയര റാവൺ ടീം. ഗേൾസ് അണ്ടർ 17 സിംഗിൾസ്: തനിഷ ക്രാസ്റ്റോ, നിയതി പ്രദീപ്. ബോയ്സ് അണ്ടർ 14 ഡബ്ൾസ്: സാമുവൽ സുനിൽ കോലത്ത്-വരുൺ ശ്രീറാം ടീം, െഎദാൻ നീഷ് മാത്യു-അജയ് അഭിലാഷ് മാത്യു ടീം. ബോയ്സ് അണ്ടർ 14 സിംഗിൾസ്: ഹിമദീപ്, വരുൺ ശ്രീരാം. ഗേൾസ് അണ്ടർ സിംഗിൾസ്: സ്വാതി കൃഷ്ണ ഷിറൾ, ഫിയോന കബ്രാൾ. ബോയ്സ് അണ്ടർ 12 സിംഗിൾസ്: ധ്രുവ രമേശ്, സൂര്യ മനോജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.