കുവൈത്ത് സിറ്റി: കുവൈത്തിനു നേരെ വീണ്ടും ആക്രമണം. ഇന്ന് പുലർച്ചെ രാജ്യത്തിന് നേരെയുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണം പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. സ്ഫോടന ശബ്ദങ്ങൾ ശത്രുതാപരമായ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെ ഫലമാണിതെന്നും സൈന്യം അറിയിച്ചു.
അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ആക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി രാജ്യത്ത് ആകമാനം സൈറൻ മുഴങ്ങി. ആക്രമണത്തിന്റെ മറ്റു വിവരങ്ങൾ ലഭ്യമല്ല.
ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്-ഇറാൻ സംഘർഷത്തിന് പിറകെ കുവൈത്തിന് നേരെ വലിയ ആക്രമണം നടന്നിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിൽ വെടി നിർത്തൽ കരാർ നിലവിൽ വന്നതോടെ ഇവ നിലച്ചിരുന്നു. എന്നാൽ പ്രശ്നം വീണ്ടും വഷളായി തുടങ്ങിയതോടെ മേയ് 28ന് ഒറ്റപ്പെട്ട ആക്രമണം ഉണ്ടായി.
സ്ഥിതിഗതികൾ ശാന്തമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇന്ന് വീണ്ടും ആക്രമണം ഉണ്ടായത്. കുവൈത്തിൽ നിന്നുള്ള വിദേശ വിമാനങ്ങൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കുന്നതിനിടെയാണ് പുതിയ ആക്രമണം. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.