കു​വൈ​ത്ത്: അ​സോ​സി​യേ​ഷ​നു​ക​ൾ പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ക്ക​ണം -ഇ​ന്ത്യ​ൻ എം​ബ​സി

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ ഭാ​ഗ​മാ​യി എ​ല്ലാ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും നി​ർ​ത്തി​വെ​ക്കാ​നു​ള്ള കു​വൈ​ത്ത് സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ൾ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​ഭ്യ​ർ​ഥി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന് പി​റ​കെ വി​ശ​ദീ​ക​ര​ണ​ത്തി​നാ​യി എം​ബ​സി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു.

സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി​യ ഏ​തെ​ങ്കി​ലും ആ​ഘോ​ഷ ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​ഘോ​ഷ​ങ്ങ​ളോ പ​രി​പാ​ടി​ക​ളോ കൂ​ടു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തു​വ​രെ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​നാ​ൽ, എ​ല്ലാ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ അ​നു​യോ​ജ്യ​മാ​യ ഒ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റി​വെ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

Tags:    
News Summary - Kuwait- Associations should postponed events - Indian embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.