അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ സ്റ്റേ​റ്റ് ഓ​ർ​ഡ​ർ കൈ​മാ​റു​ന്നു

കു​വൈ​ത്തും തു​ർ​ക്കി​യ​യും കൂ​ടു​ത​ൽ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കു​വൈ​ത്തും തു​ർ​ക്കി​യ​യും നി​ര​വ​ധി സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു.

പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ‘സ്റ്റേ​റ്റ് ഓ​ർ​ഡ​ർ’ കൈ​മാ​റി. സു​ഹൃ​ത്ത് രാ​ജ്യ​ങ്ങ​ളാ​യ കു​വൈ​ത്തും തു​ർ​ക്കി​യ​യും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ബ​ന്ധം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാ​ണ് ‘സ്റ്റേ​റ്റ് ഓ​ർ​ഡ​ർ’ അ​മീ​റി​ന് ന​ൽ​കി​യ​ത്. അ​മീ​റി​ന്റെ​യും തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഇ​രു രാ​ജ്യ​ത്തെ​യും വി​വി​ധ മ​​ന്ത്രാ​ല​യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​ർ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. പ്ര​തി​രോ​ധ വ്യ​വ​സാ​യ​ത്തെ സം​ബ​ന്ധി​ച്ച് കു​വൈ​ത്ത് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും തു​ർ​ക്കി​യ ദേ​ശീ​യ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ത​മ്മി​ൽ എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ട്ടോ​ക്കോ​ളി​ൽ ഒ​പ്പു​വെ​ച്ചു.

കു​വൈ​ത്തി​ന് വേ​ണ്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​യും തു​ർ​ക്കി​യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​തി​രോ​ധ വ്യ​വ​സാ​യ മ​ന്ത്രി ഹ​ലു​ക്ക് ഗോ​ർ​ഗു​നും ഒ​പ്പു​വെ​ച്ചു. ത​ന്ത്ര​പ​ര​മാ​യ സം​ഭാ​ഷ​ണം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് സി​വി​ൽ ഡി​ഫ​ൻ​സും തു​ർ​ക്കി​യ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ഡി​സാ​സ്റ്റ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്‍റ് അ​തോ​റി​റ്റി​യും ധാ​ര​ണ​യി​ലെ​ത്തി.

വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഫ്രീ ​സോ​ൺ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് ക​രാ​റി​ൽ കു​വൈ​ത്ത് ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് പ്രൊ​മോ​ഷ​ൻ അ​തോ​റി​റ്റി​യും തു​ർ​ക്കി​ഷ് ജ​ന​റ​ൽ അ​തോ​റി​റ്റി​യും ഒ​പ്പു​വെ​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ലും സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചും നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ​ത്തി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു.

Tags:    
News Summary - Kuwait and Turkey sign more cooperation agreements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.