കു​വൈ​ത്ത്, പാ​കി​സ്താ​ൻ പ്ര​തി​നി​ധി​ക​ൾ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

സം​യു​ക്ത സൈ​നി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ കു​വൈ​ത്തും പാ​കി​സ്താ​നും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും പാ​കി​സ്താ​നും സം​യു​ക്ത സൈ​നി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൈ​നി​ക, പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ കു​വൈ​ത്ത് സാ​യു​ധ​സേ​ന​യും പാ​കി​സ്താ​ൻ സൈ​നി​ക​രും ഒ​പ്പു​വെ​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​കി​ച്ച് പ്ര​തി​രോ​ധ, സൈ​നി​ക മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​ക​രാ​റെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് സം​യു​ക്ത പ​ദ്ധ​തി​ക​ളു​ടെ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഫ​വാ​സ് അ​ൽ ഹ​ർ​ബി​യും ഇ​സ്‍ലാ​മാ​ബാ​ദ് സ്ഥാ​ന​പ​തി മ​ല​ക് മു​ഹ​മ്മ​ദ് ഫാ​റൂ​ഖും നേ​തൃ​ത്വം ന​ൽ​കി. മേ​ജ​ർ ജ​ന​റ​ൽ വ​സീം ഇ​ഫ്തി​ഖ​ർ ചീ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​കി​സ്താ​ൻ സൈ​നി​ക പ്ര​തി​നി​ധി​ക​ളും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​ക​ളും മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പി​ട​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kuwait and Pakistan to increase joint military cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.