കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാനത്താവള സുരക്ഷക്കായി മൊബൈൽ പൊലീസ് വിഭാഗത്തെ നിയോഗിക്കുന്നു.
എയർപോർട്ട് സുരക്ഷയെ ബാധിക്കുന്ന രീതിയിൽ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്നങ്ങളിൽ ഇടപെടുന്നതിനായാണ് മൊബൈൽ സ്ക്വാഡിനെ നിയോഗിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ എയർപോർട്ട് സുരക്ഷാ കമാൻഡർ മേജർ ജനറൽ വലീദ് അൽ സ്വാലിഹിെൻറ നിർദേശപ്രകാരമാണ് മൊബൈൽ സ്ക്വാഡിനെ നിയമിക്കുന്നത്.
വിമാനത്താവളത്തിലെ ഡിപ്പാർച്ചർ അറൈവൽ ഗേറ്റുകളിൽ പ്രത്യേക പട്ടാള യൂനിഫോമിൽ ആയിരിക്കും വിന്യസിക്കുക. തർക്കങ്ങളിൽ ഏർപ്പെടുന്നവരെയും വിമാനത്താവളത്തിെൻറ സുരക്ഷക്കും അന്തസ്സിനും വിഘാതമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കാനും ഇവർക്ക് അധികാരം നൽകും.
മത്സരപരീക്ഷകളിലും മറ്റും വിജയികളായെത്തുന്നവരെ സ്വീകരിക്കുന്നതിനായി ആളുകൾ കൂട്ടമായെത്തി നടത്തുന്ന ആഘോഷപരിപാടികൾ തടയലും ഇവരുടെ ചുമതലയാക്കും. മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്. മൊബൈൽ സ്ക്വാഡ് വരുന്നതോടെ എയർപോർട്ട് സെക്യൂരിറ്റി വിഭാഗത്തെ ഇത്തരം ജോലികളിൽനിന്ന് ഒഴിവാക്കുമെന്നും സുരക്ഷാവൃത്തങ്ങൾ വെളിപ്പെടുത്തി. തുടക്കത്തിൽ ഒരു ഓഫിസർ ഉൾപ്പെടെ ആറു പേരെയാണ് മൊബൈൽ സ്ക്വാഡിൽ ഉൾപ്പെടുത്തുക. പിന്നീട് ആവശ്യാനുസരണം എണ്ണം കൂട്ടും. വിമാനത്താവളത്തിെൻറ വിവിധ ഭാഗങ്ങളിൽ റോന്ത് ചുറ്റി ഇടപെടൽ ആവശ്യമാകുന്ന ഘട്ടങ്ങളിൽ യാത്രക്കാരുടെ സഹായത്തിനെത്തുന്ന രീതിയിലാകും മൊബൈൽ സ്ക്വാഡിെൻറ പ്രവർത്തനമെന്നും അധികൃതർ വിശദീകരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.