കുവൈത്ത് സിറ്റി: 5ജി സാങ്കേതിക വിദ്യയിൽ മികച്ച നേട്ടം കൈവരിച്ച് കുവൈത്ത്. ജി.എസ്.എം.എ ഇന്റലിജൻസ് നടത്തിയ പഠനത്തില്‍ ആഗോള തലത്തില്‍ കുവൈത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വാർത്താവിനിമയ കാര്യ സഹ മന്ത്രി ഒമർ അൽ ഒമറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തെ 5ജി ടെക്നോളജി വ്യാപനത്തിന്റെയും ഉപയോഗത്തിന്റെയും പ്രകടനം അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിക തയാറാക്കിയത്.
നെറ്റ് വർക്ക് കവറേജ്, വേഗത, സേവനങ്ങളുടെ പരിധി തുടങ്ങിയ പ്രധാന സൂചികകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുവൈത്ത് 68 പോയന്റ് കരസ്ഥമാക്കിയാണ് ഒന്നാം സ്ഥാനം നേടിയത്. 2023ല്‍ ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ പുറത്തിറക്കിയ ഐ.സി.ടി വികസന സൂചികയിലും കുവൈത്ത് ഒന്നാമതെത്തിയതായി അൽ ഒമർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.