കുവൈത്ത് സിറ്റി: ഇന്ത്യയിലേക്കുള്ള വിമാന സർവിസുകളുടെ എണ്ണം കൂട്ടാൻ താൽപര്യം പ്രകടിപ്പിച്ച് കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത് എയർവേസും ജസീറ എയർവേസും. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ അനുസരിച്ച് നിലവിൽ ആഴ്ചയിൽ 12,000 സീറ്റുകൾക്കാണ് കുവൈത്ത് എയർവേസിനും ജസീറ എയർവേസിനുമായി അനുമതിയുള്ളത്. ഇത് വർധിപ്പിച്ചുനൽകുകയാണെങ്കിൽ കൂടുതൽ സർവിസ് നടത്താൻ താൽപര്യമുണ്ടെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. 10 ലക്ഷത്തോളം ഇന്ത്യക്കാർ കുവൈത്തിലുണ്ട്. ഇവരുടെ പോക്കുവരവും സൗദിയിലേക്കും ഇൗജിപ്തിലേക്കും തുർക്കിയിലേക്കും കണക്ഷൻ വിമാനത്തിൽ പോകുന്നവരുമടക്കം പരിഗണിക്കുേമ്പാൾ സീറ്റ് വിഹിതം അപര്യാപ്തമാണ്. ചില സീസണുകളിൽ ടിക്കറ്റ് കിട്ടാതാവുന്നതിനും നിരക്ക് കുത്തനെ ഉയരുന്നതിനും സീറ്റ് അപര്യാപ്തതയും കാരണമാണ്. കൂടുതൽ സീറ്റും സർവിസും വരുേമ്പാൾ വിമാനക്കമ്പനികൾ തമ്മിൽ മത്സരം ശക്തമാവാനും ടിക്കറ്റ് നിരക്ക് കുറയാനും വഴിയൊരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.