Posted On
date_range Updated On
date_range കെ.ടി.എം.സി.സി സംഗീതസന്ധ്യ 27ന്
കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സംഗീത വിരുന്ന് മേയ് 27ന് വൈകിട്ട് ആറിന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടക്കും. കെ.ടി.എം.സി.സി ക്വയർ, ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ക്വയർ, കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് ക്വയർ, മെൻസ് വോയ്സ് ആൻഡ് കോറൽ സൊസൈറ്റി കുവൈത്ത്, സെന്റ് ജെയിംസ് മാർത്തോമ്മാ ചർച്ച്, സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, വോയ്‌സ് ഓഫ് ജോയ്, യൂത്ത് കോറസ് കുവൈത്ത് എന്നിവ ഉൾപ്പെടെ പത്തോളം ഗായകസംഘങ്ങൾ പരിപാടിയിൽ അണിനിരക്കും.
ഗാനസന്ധ്യയുടെ ഒരുക്കങ്ങൾക്കായി റോയി കെ.യോഹന്നാൻ, കുരുവിള ചെറിയാൻ,സജു വാഴയിൽ തോമസ്,അജോഷ് മാത്യു, ഷിലു ജോർജ്, ജിനു അരീക്കൽ, ബിജോ കെ ഈശോ തോമസ് ഫിലിപ്പ്, കെ.ടി.എം.സി.സി കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.