കെ. മൊയ്തീൻ കോയ

കോഴിക്കോട് പയ്യാനക്കൽ മൊയ്തീൻ കോയ കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യാനക്കൽ ഗവ.ഹൈസ്ക്കൂളിന് മുൻവശം നൂഫാന ഹൗസിൽ കറുപ്പമാക്കന്റകത്ത് കെ. മൊയ്തീൻ കോയ (73) കുവൈത്തിൽ നിര്യാതനായി. കുവൈത്തിലെ അശ്റഫ് ആൻഡ് കമ്പനിയുടെ ഫൈനാൻസ് മാനേജരായിരുന്നു. ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ സീനിയർ മെംബറാണ്.

ഭാര്യ: ബീയാത്തുൽ ഫാത്തുമ്മു. മക്കൾ: ഡോ. നൂബി മൊയ്തീൻ കോയ (ദുബൈ), ഡോ. ഫാബി മൊയ്തീൻ കോയ (കുവൈത്ത്),എം.കെ. നവാഫ് (അബൂദബി). മരുമക്കൾ: ഡോ.ഷഹീർ മാലിക് (കുവൈത്ത്), ഹനീയ ബഷീർ (അബൂദബി). സഹോദരങ്ങൾ: മറിയംബി, ബീവി, ഹലീമ, സുഹറ, ഹമീദ്, സുലൈഖ. മൃതദേഹം ബുധനാഴ്ച പുലർച്ചെ കോഴിക്കോട്ട് എത്തിക്കും. മയ്യിത്ത് നമസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് പയ്യാനക്കൽ ബിലാൽ മസ്ജിദിൽ.

Tags:    
News Summary - Kozhikode Payyanakkal Moiteen Koya passed away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.