ജയപ്രകാശ്
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) സാൽമിയ ഏരിയ ട്രഷററും സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറുമായിരുന്ന പി.ജയപ്രകാശ് (70) കുവൈത്തിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുബാറക് ഹോസ്പിറ്റലിൽ വെച്ചാണ് അന്ത്യം.
കോഴിക്കോട് എലത്തൂർ സ്വദേശിയാണ്. ഭാര്യ: ലസിത ജയപ്രകാശ് (ദാറുൽ ഷിഫാ ഹവല്ലി). മക്കൾ: ദിവ്യ ജയപ്രകാശ്(കുവൈത്ത്), ദീപ്തി ജയപ്രകാശ് (മെഡിസിൻ പി.ജി.വിദ്യാർത്ഥിനി, ഇന്ത്യ), കാവ്യ ജയപ്രകാശ് (വിദ്യാർത്ഥിനി യു.എസ്). സംസ്കാരം കുവൈത്തിൽ നടക്കും. ജയപ്രകാശിന്റെ വേർപാടിൽ കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ ദുഃഖം രേഖപെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.