കോഴിക്കോട് ഫെസ്റ്റ്- 2025 പോസ്റ്റർ പ്രകാശനം മെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ വി.പി. മുഹമ്മദലി നിർവഹിക്കുന്നു
കോഴിക്കോട് ഫെസ്റ്റ് -2025 മേയ് രണ്ടിന്; പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാപരിപാടി കോഴിക്കോട് ഫെസ്റ്റ്- 2025 മേയ് രണ്ടിന്. പരിപാടിയുടെ പോസ്റ്റർ പ്രകാശനം മെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ വി.പി മുഹമ്മദലി ഫെസ്റ്റ് ജനറൽ കൺവീനർ നജീബ് പി.വിക്ക് നൽകി പ്രകാശനം ചെയ്തു.
മുഹമ്മദ് അസ്ലം, നബീൽഷാ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. സിറാജ് എരഞ്ഞിക്കൽ, പ്രമോദ് ആർ.ബി, ടി.കെ.അബ്ദുൽ നജീബ് , വിവിധ വിങ് കൺവീനർമാരായ ജാവേദ് ബിൻ ഹമീദ്, നിജാസ് കാസിം, ഷാഫി കൊല്ലം, കെ.ഫൈസൽ, മുസ്തഫ മൈത്രി, സന്തോഷ് കുമാർ, മഹിളാവേദി സെക്രട്ടറി രേഖ ടി.എസ്, സന്തോഷ് ഒ.എം, സിദ്ദിഖ് കൊടുവള്ളി, നിസാർ ഇബ്രാഹിം, താഹ കെ.വി, ജിനീഷ്, ഷറഫുദ്ദീൻ കണ്ണേത്ത് എന്നിവർ സന്നിഹിതരായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജി കെ.വി സ്വാഗതവും ട്രഷറർ ഹനീഫ് സി നന്ദിയും രേഖപ്പെടുത്തി. മേയ് രണ്ടിന് വൈകുന്നേരം അഞ്ച് മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന ഫെസ്റ്റിൽ കലാസാംസ്കാരിക പരിപാടികൾ പ്രശസ്ത കീബോർഡിസ്റ്റ് സുശാന്ത് ആൻഡ് ടീമിന്റെ നേതൃത്വത്തിൽ ഗായകരായ അക്ബർ ഖാൻ, സജ്ലി സലീം, സലീൽ സലീം, സൗമ്യ വിഷ്ണു എന്നിവർ അണിനിരക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.