കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ‘കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്’ ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്, 14ാം വാ​ർ​ഷി​കാ​ഘോ​ഷം ‘കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്- 2024’ വെ​ള്ളി​യാ​ഴ്ച വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ‘മാ​മു​ക്കോ​യ ന​ഗ​റി​ൽ’ ആ​ണ് ആ​ഘോ​ഷം. വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ശ്യാം ​മി​ല്ലേ​നി​യം, ഫാ​സി​ല ബാ​നു, സ്നേ​ഹ അ​ശോ​ക്, ഷാ​നി​ഫ്, മു​സ​വ്വി​ർ തു​ട​ങ്ങി​യ ഗാ​യ​ക​രും ന​ബീ​ൽ, മു​ബ​ഷി​ർ, ഹ​കീം അ​ട​ങ്ങു​ന്ന ഓ​ർ​ക്ക​സ്ട്ര ടീ​മും ന​യി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന്, മ​ഹി​ളാ​വേ​ദി, ബാ​ല​വേ​ദി ടീ​മു​ക​ളു​ടെ നൃ​ത്താ​വി​ഷ്കാ​രം എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ന്‍സ്‌ ഹാ​ളി​ല്‍ ന​ട​ന്ന വാ​ര്‍ത്തസ​മ്മേ​ള​ന​ത്തി​ല്‍ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​വി. ന​ജീ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ്‌ കു​മാ​ർ, കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2024 ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​നീ​ഫ്.​സി, ജു​നൈ​സ്, കെ. ​മു​ഹ​മ്മ​ദ്‌ അ​ലി, ഹ​സീ​ന അ​ഷ്‌​റ​ഫ്, രേ​ഖ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വ്യാ​ഴാ​ഴ്ച കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.

Tags:    
News Summary - Kozhikode District Association 'Kozhikode Fest'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.