കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ‘കോട്ടയം ഫെസ്റ്റ്’ ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) കോട്ടയം ഫെസ്റ്റ് അബ്ബാസിയ അസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോജി മാത്യു അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
ട്രഷറർ പ്രജിത്ത് പ്രസാദ്, രക്ഷാധികാരി ജിയോ തോമസ്, വനിത ചെയർപേഴ്സൺ സെനി നിജിൻ, അനൂപ് സോമൻ, മെഡെക്സ് മെഡിക്കൽ കെയർ സി.ഇ.ഒ മുഹമ്മദ് അലി, റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറകപാടത്ത്, സി.വി പോൾ, ഗംഗി ഗോപാൽ, അലക്സ് മാത്യു, സച്ചിൻ, വിജോ കെ.വി എന്നിവർ സംസാരിച്ചു.
മികച്ച ഹോസ്പിറ്റലിനുള്ള അവാർഡ് ഫ്രാൻസിസ് ജോർജ് എം.പിയിൽനിന്ന് മെഡെക്സ് മെഡിക്കൽ കെയർ സി.ഇ.ഒ മുഹമ്മദ് അലി ഏറ്റുവാങ്ങി. സുവനീർ പ്രകാശനം ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോം അപ്ലിക്കേഷൻ മാണി സി. കാപ്പൻ എം.എൽ.എ പ്രകാശനം ചെയ്തു.
ജനറൽ സെക്രട്ടറി സുമേഷ് ടി. സുരേഷ് സ്വാഗതവും പ്രോഗ്രാം കൺവീനർ നിജിൻ ബേബി മൂലയിൽ നന്ദിയും പറഞ്ഞു. സിനിമാ താരം ലക്ഷ്മി ഗോപാലസ്വാമിയുടെ ക്ലാസിക്കൽ ഡാൻസും അഭിജിത്ത് കൊല്ലം, അഖില ആനന്ദ്, സാംസൺ സിൽവ, കീബോർഡിസ്റ്റ് ഷിനോ പോൾ, റിധം സുമിത് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത നിശയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.