കോ​ഡ്പാ​ക് ‘തി​രു​വോ​ണ​പ്പു​ല​രി-2023’ ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ട്ട​യം ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ‘തി​രു​വോ​ണ​പ്പു​ല​രി’

കു​വൈ​ത്ത്‌ സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (കോ​ഡ്പാ​ക്) ‘തി​രു​വോ​ണ​പ്പു​ല​രി-2023’ വി​വി​ധ പ​രി​പാ​ടി​ക​ളോ​​ടെ ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​കി​സ്താ​നി സ്കൂ​ളി​ൽ ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം മു​ൻ പ്ര​സി​ഡ​ന്റ് ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് അ​നൂ​പ് സോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റാ​ന്നി എം.​എ​ൽ.​എ പ്ര​മോ​ദ് നാ​രാ​യ​ൺ, കു​വൈ​ത്ത് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫി​സ​ർ അ​ബു ത​ലാ​ൽ, സ​ഫീ​ന ജ​ന​റ​ൽ ട്രേ​ഡി​ങ് ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ മോ​ഹ​ൻ ജോ​ർ​ജ്, യു​നൈ​റ്റ​ഡ് ലോ​ജി​സ്റ്റി​ക് ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സി​വി പോ​ൾ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ, ജി​യോ തോ​മ​സ്, വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ സെ​നി നി​ജി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ഷൈ​ജു എ​ബ്ര​ഹാം.

ജോ​സ​ഫ് കെ.​ജെ , ജി​ത്തു തോ​മ​സ്, സോ​ഷ്യ​ൽ വ​ർ​ക്ക​ർ പു​ഷ്പ​കു​മാ​രി എ​ന്നി​വ​രെ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജ​യിം​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​മേ​ഷ് ടി. ​സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, ചെ​ണ്ട​മേ​ളം, താ​ല​പ്പൊ​ലി, തി​രു​വാ​തി​ര​ക്ക​ളി, രാ​ധ​കൃ​ഷ്ണ നൃ​ത്തം, മാ​ർ​ഗം​ക​ളി, സി​നി​മാ​റ്റി​ക്-​ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ഇ​ൻ​സ്ട്രു​മെ​ന്റ​ൽ മ്യൂ​സി​ക്, തി​രു​വോ​ണ​ക്ക​ളി, ഗാ​ന​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റി. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി.

ഷൈ​ജു എ​ബ്ര​ഹാം, ജോ​സ​ഫ്, ജി​ത്തു തോ​മ​സ്‌, ര​തീ​ഷ് കു​മ്പ​ള​ത്ത്, ഭൂ​പേ​ഷ്, ഡോ​ജി മാ​ത്യു, സു​ബി​ൻ ജോ​ർ​ജ് ഫി​ലി​പ്പ്, ഷൈ​ൻ ജോ​ർ​ജ്, നി​ജി​ൻ ബേ​ബി, വി​ജോ, ബീ​ന വ​ർ​ഗീ​സ്, പ്ര​ജി​ത്ത് പ്ര​സാ​ദ്, റോ​ബി​ൻ ലൂ​യി​സ്, അ​നി​ൽ കു​റ​വി​ല​ങ്ങാ​ട്, ദീ​പു, സി​ബി പീ​റ്റ​ർ, പ്ര​ദീ​പ് നാ​യ​ർ.

ശ്രീ​കാ​ന്ത് സോ​മ​ൻ, ബി​ജു മോ​ൻ, ബി​നി​ൽ, മ​നോ​ജ് ഇ​ത്തി​ത്താ​നം, പ്ര​സാ​ദ് നാ​യ​ർ, ഹ​രി, ര​മ്യ വി​ജോ, ഡോ​റി​സ് മാ​ത്യു, ജോ​മി സു​ജി​ത്ത്, സൗ​മ്യ തോ​മ​സ്, സ​വി​ത ര​തീ​ഷ്, ദീ​പ മാ​ത്യു, ജോ​മോ​ൾ സു​ബി​ൻ, മെ​ജോ റോ​ബി​ൻ, ര​ജ​നി ജോ​സ​ഫ്, ബി​നു​പ്രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kottayam District Pravasi Association-Thiruvonappulari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.