ഹസ്സൻ ബല്ല (പ്രസി), ഫായിസ് ബേക്കൽ (ജന. സെക്ര), ഫാറൂഖ് ശർക്കി (ട്രഷ)
കുവൈത്ത് സിറ്റി: അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ (കാംവ) ജനറൽ ബോഡി യോഗം സാൽമിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡന്റ് ഹസൻ ചാലക്കൽ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. മുബാറക് കംബ്രത്ത്, ഹനീഫ എന്നിവർ ആശംസ നേർന്നു. ഹംസ പയ്യന്നൂരിനെ ഹാഷിം പാറമ്മൽ പൊന്നാടയണിയിച്ചു.
ആക്ടിങ് സെക്രട്ടറി എം.കെ. സുജാഹുദ്ദീൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.പി. ഷാക്കിർ സാമ്പത്തിക റിപ്പോർട്ടും കൺവീനർ ഷാനവാസ് മുണ്ടക്കൽ പരസ്പര സഹായനിധി റിപ്പോർട്ടും അവതരിപ്പിച്ചു. എസ്.എം. മുഹമ്മദ് ഷെരീഫ്, ഹാഷിം പാറമ്മൽ, എച്ച്.എം. ഫൈസൽ, നാസർ കെ.പി. വേളൂർ, എ.കെ. ഹുസൈൻ, റിയാസ് ഒമാൻ, റഷീദ് പാറമ്മൽ, യൂസഫ് മാട്ടുവയിൽ എന്നിവർ സംസാരിച്ചു. ഫർഹാൻ ഫൈസൽ ഖിറാഅത്ത് നടത്തി. എം.കെ. സുജാഹുദ്ദീൻ സ്വാഗതവും ആർ.കെ. ജിൽഷാദ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സി.കെ. അർഷാദ് (പ്രസി), റഫീഖ് താജ്, സി.കെ. ഷമീർ (വൈ. പ്രസി), എം.കെ. സുജാഹുദ്ദീൻ (ജന. സെക്ര), യൂസഫ് മാട്ടുവയിൽ, ആർ.കെ. ജിൽഷാദ് (ജോ. സെക്ര), റിയാസ് സെയിൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. പരസ്പര സഹായനിധി കൺവീനറായി ഗഫൂർ വി.പിയെയും രക്ഷാധികാരികളായി എസ്.എം. മുഹമ്മദ് ഷെരീഫ്, ഹാഷിം പാറമ്മൽ, ഹസ്സൻ ചാലക്കൽ, എ.കെ. ഹുസൈൻ, നാസർ കെ.പി. വേളൂർ എന്നിവരെയും തെരഞ്ഞെടുത്തു. സി.കെ. ആരിഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.