കെ.എം.സി.സി വനിതാ വിങ് വിന്റർ ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി വനിതാ വിങ് പ്രവാസി വനിതകൾക്കായി ഏകദിന വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. വഫ്ര ക്യാമ്പ് ഹൗസിൽ നടന്ന പരിപാടിയിൽ വിവിധ പഠന സെഷനുകളും വിനോദമത്സരങ്ങളും സംഘടിപ്പിച്ചു. കെ.എം.സി.സി വനിതാ വിങ് സ്റ്റേറ്റ് പ്രസിഡന്റ് ഡോ. സഹീമ മുഹമ്മദ് അധ്യക്ഷത വഹിച്ചു. റസിയ നിസാർ മദർ പാരന്റിങ് വിഷയം അവതരിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം മത്സരങ്ങൾ ഏർപ്പെടുത്തി. ആക്ടിങ് ജനറൽ സെക്രട്ടറി ഫസീല ഫൈസൽ സ്വാഗതവും, ട്രഷറർ ഫാത്തിമ അസീസ് നന്ദിയും പറഞ്ഞു.
വനിത വിങ് സംസ്ഥാന ഭാരവാഹികളായ റസിയ, തസ്നീം, ജാസിറ, സാജിദ, റസീന, നൗറിൻ, സഫ്ന, സന, മുഹ്സിന, ഫരീദ, സുബി, ഷബാനു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം വനിതകൾ ക്യാമ്പിൽ പങ്കെടുത്തു. കെ.എം.സി.സി കെ.എം.സി.സി വനിതാ വിങ് വിന്റർ ക്യാമ്പ്വൈറ്റ് ഗാർഡ് ക്യാമ്പിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.