കെ.എം.സി.സി തൃത്താല മണ്ഡലം ഫുട്ബാൾ ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: കെ.എം.സി.സി തൃത്താല മണ്ഡലം ഫുട്ബാൾ ജഴ്സി പ്രകാശനവും സൗഹൃദ മത്സരവും സംഘടിപ്പിച്ചു. സുലൈബിക്കാത്ത് പേ അറീന ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെൽട്രോ ഗ്രൂപ് പ്രതിനിധി ഇസ്മായിൽ ടീം ക്യാപ്റ്റൻ അൻസാർ കെ.വിക്ക് ജഴ്സി നൽകി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അബ്ദുൽ റഷീദ്, ജന. സെക്രട്ടറി സക്കീർ മാസ്റ്റർ, വൈസ് പ്രസിഡന്റ് പി.ടി. നൗഷാദ്, ടീം ക്യാപ്റ്റൻ കെ.വി. അൻസാർ, സ്പാർക് എഫ്.സി പ്രസിഡന്റ് അനസ് കോട്ടക്കൽ, കെ.വി. ഇസ്മായിൽ, കെ. അഷ്കർ, ഫൈസൽ എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.