കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ ഗുരുവായൂർ മണ്ഡലത്തിൽനിന്നുള്ള അംഗത്തിന്റെ കുടുംബത്തതിനുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള തുക കൈമാറി. ഏങ്ങണ്ടിയൂർ മുസ്ലിം ലീഗ് ഓഫിസിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് ഹബീബുല്ല മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു.
ജില്ല കോഓഡിനേറ്ററും മുസ്ലിം ലീഗ് തൃശൂർ ജില്ല സെക്രട്ടറിയുമായ അഡ്വ. ഗസ്സാലി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ ആർ.പി. ബഷീർ, സുബൈർ വലിയകത്ത്, സിദ്ദീഖ്, പി.ടി. അക്ബർ, ഉബൈദ് ചേറ്റുവ, വി.എസ്. റഫീഖ്, ജാസ്മി നിഷാദ്, സുമയ്യ സിദ്ദീഖ്, ബി.എം.ടി റൗഫ് എന്നിവർ സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ല സെക്രട്ടറി അബ്ദുറഹ്മാൻ സ്വാഗതവും മുസ്ലിം ലീഗ് ഏങ്ങണ്ടിയൂർ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.