കെ.എം.സി.സി അനുസ്മരണ സമ്മേളനം അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമ്മർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുല്ല, പി.വി. മുഹമ്മദ് എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയയിൽ നടന്ന സമ്മേളനം കുവൈത്ത് കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി അനുസ്മരണ പ്രഭാഷണം നടത്തി.
തന്റെ അനുയായികൾ ഏറ്റവും നല്ലരീതിയിൽ ജീവിക്കണമെന്നാഗ്രഹിച്ച മഹാനായ നേതാവായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്ന് അബ്ദുറഹിമാൻ രണ്ടത്താണി അനുസ്മരിച്ചു. സംസ്ഥാന ഭാരവാഹികളായ അസ്ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, എൻ.കെ. ഖാലിദ് ഹാജി, ഷഹീദ് പാട്ടില്ലത്ത്, എൻജി. മുഷ്താഖ്, ടി.ടി. ഷംസു, ഷെരീഫ് ഒതുക്കുങ്ങൽ, ഉപദേശക സമിതി അംഗങ്ങളായ ബഷീർ ബാത്ത, പി.വി. ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.