ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോഡിനുള്ള ഉപഹാരം കുവൈത്ത് കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡൻറ് അസ്ലം കുറ്റിക്കാട്ടൂർ കൈമാറുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ബദർ അൽ സമ മെഡിക്കൽ സെൻററിെൻറ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോഡ് ഉദ്ഘാടനം ചെയ്തു.
ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻററിൽ നടന്ന ക്യാമ്പ് 200ലധികം കെ.എം.സി.സി അംഗങ്ങൾ പ്രയോജനപ്പെടുത്തി.
ബദർ അൽ സമ ബ്രാഞ്ച് മാനേജർ റസാഖ്, കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഖാലിദ് ഹാജി, റസാഖ് അയ്യൂർ, മെഡിക്കൽവിങ് ചെയർമാൻ ഷഹീദ് പാട്ടിലത്ത്, മെഡിക്കൽ വിങ് ജനറൽ കൺവീനർ ഡോ. അബ്ദുൽ ഹമീദ് പൂളക്കൽ എന്നിവർ സംസാരിച്ചു.
മെഡിക്കൽ വിങ് ജനറൽ കൺവീനർ അബ്ദുൽ സത്താർ മോങ്ങം, ഹെൽപ് ഡെസ്ക്ക് ജനറൽ കൺവീനർ അജ്മൽ വേങ്ങര, ജില്ല - മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹമീദ് മൂടാൽ, ഷുഹൈബ് കണ്ണൂർ, ഷാജഹാൻ, ഹബീബ്, അലി മാണിക്കോത്ത്, അബ്ദു കടവത്ത്, ഷാഫി കൊല്ലം, ഷമീർ വളാഞ്ചേരി എന്നിവർ പങ്കെടുത്ത ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി. ഷംസു സ്വാഗതവും സംസ്ഥാന ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.