കെ.എം.സി.സി ബഹ്റൈൻ മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ നിർവഹിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ മെംബർഷിപ് കാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന സംഗമം മുൻ സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ ഉദ്ഘാടനം ചെയ്തു. മെംബർഷിപ് വിതരണോദ്ഘാടനം ഡോ. യാസിറിന് അംഗത്വം നൽകി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ നിർവഹിച്ചു. രണ്ടു മാസം നീളുന്ന കാമ്പയിൻ നവംബർ 30ന് സമാപിക്കും. ബഹ്റൈനിലെ കാരുണ്യലോകത്ത് അതുല്യമായ സേവനം കാഴ്ചെവച്ച കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുക എന്ന ലക്ഷ്യത്തോടെയാണ് അംഗത്വ പ്രചാരണം എന്ന് സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
സ്വദേശത്തും പ്രവാസലോകത്തുമായി നിരവധി കാരുണ്യപ്രവർത്തനങ്ങളാണ് കെ.എം.സി.സി ബഹ്റൈൻ നടത്തിവരുന്നത്. സമാശ്വാസ പ്രവർത്തന മേഖലയിൽ ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നും നേതാക്കൾ പറഞ്ഞു.
ചടങ്ങിൽ സീനിയർ വൈസ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, വൈസ് പ്രസിഡൻറുമാരായ ഷാഫി പാറക്കട്ട, ഗഫൂർ കയ്പമംഗലം, സെക്രട്ടറിമാരായ ഒ.കെ. ഖാസിം, എം.എം. റഹ്മാൻ, റഫീഖ് തോട്ടക്കര തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.