കുവൈത്ത് കെ.എം.സി.സി കൊടുവള്ളി മണ്ഡലം മെംബർഷിപ് വിതരണോദ്ഘാടനം അഷ്റഫ് വാവാടിന് നൽകി മണ്ഡലം പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ നിർവഹിക്കുന്നു
Posted On
date_range Updated On
date_range കെ.എം.സി.സി കൊടുവള്ളി മണ്ഡലം മെംബർഷിപ് കാമ്പയിൻ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊടുവള്ളി മണ്ഡലംതല അംഗത്വ കാമ്പയിൻ ആരംഭിച്ചു.അഷ്റഫ് വാവാടിന് അംഗത്വ പത്രിക നൽകി മണ്ഡലം പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
മംഗഫിലെ ത്വയ്ബ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുബൈർ കൊടുവള്ളി, ജരീർ നരിക്കുനി, ജാഫർ, ഹമീദ്, ലിയാഖത് അലി, സിദ്ദീഖ് കാട്ടിപ്പാറ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ച സംഗമം
ജില്ല ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കൂടത്തായി സ്വാഗതവും ട്രഷറർ ജമാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.