കെ.എം.സി.സി കാസർകോട് മണ്ഡലം മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ബദർ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖ് നിർവഹിക്കുന്നു
കെ.എം.സി.സി കാസർകോട് മണ്ഡലം മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി ജില്ല സമ്മേളന പ്രചാരണാർഥം സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അസീസ് തളങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ഉദ്ഘാടനം ചെയ്തു.
ബദർ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖ്, കൺവീനർ ആഷിഫ് മാമുവിന് പോസ്റ്റർ നൽകി പ്രകാശനം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ സ്വാഗതവും, വൈസ് പ്രസിഡന്റ് മുഹമ്മദ് ശുഹൈബ് ഷെയ്ഖ് നന്ദിയും പറഞ്ഞു. ഒക്ടോബർ 31ന് രാവിലെ ഏഴു മുതൽ ഫർവാനിയ ബദ്ർ മെഡിക്കൽ സെന്ററിലാണ് മെഡിക്കൽ ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.