കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി മതകാര്യ വിങ് റമദാൻ മുന്നൊരുക്കം പരിപാടി സംഘടിപ്പിച്ചു. ദജിജ് മെട്രൊ കോർപറേറ്റ് ഓഡിറ്റോറിയത്തിലെ പരിപാടിയിൽ മതകാര്യ വിങ് ചെയർമാനും ജില്ല ആക്ടിങ് ജനറൽ സെക്രട്ടറിയുമായ ഖാലിദ് പള്ളിക്കര അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. അമീൻ മുസ്ലിയർ ചേകന്നൂർ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി സ്റ്റേറ്റ് ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, ജില്ല പ്രസിഡന്റ് റസാക്ക് അയ്യൂർ, സെക്രട്ടറി റഫീക്ക് ഒളവറ, സലാം കളനാട്, സാജു ചെമ്മനാട് എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റുമാരായ കബീർ തളങ്കര, ഫാറൂഖ് തെക്കെക്കാട്, സെക്രട്ടറി മുത്തലിബ്, ബഷീർ മുന്നിപ്പാടി എന്നിവർ നേതൃത്വം നൽകി. ജില്ല മതകാര്യ വിങ് കൺവീനർ അബ്ദുൽ ഹക്കിം അഹ്സനി സ്വാഗതവും, അഹമ്മദ് കാസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.