കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. സയ്യിദ് ഗാലിബ് അൽ മഷ്ഹൂർ -പ്രസിഡന്റ്, സാഹിർ കിഴുന്ന -ജന. സെക്രട്ടറി, നൗഷാദ് കക്കറിയിൽ -ട്രഷറർ, തൻസീർ എടക്കാട്, നൗഷാദ് കണ്ണൂർ സിറ്റി, നൗഫൽ വാരം കടാങ്കോട്, റിയാസ് പി.എം. തോട്ടട -വൈസ് പ്രസിഡന്റുമാർ, റയീസ് കിഴുന്നപ്പാറ, സിറാജ് പള്ളിപൊയിൽ, അൻവർ കാഞ്ഞിരോട്, മുഹമ്മദലി മുണ്ടേരി -സെക്രട്ടറിമാർ എന്നിവരാണ് ഭാരവാഹികൾ.
അബ്ബാസിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഷമീദ് മമ്മാക്കുന്ന് റിട്ടേണിങ് ഓഫിസറായിരുന്നു. സുഹൈൽ സുലൈമാൻ നിരീക്ഷകനായി. കുവൈത്ത് കെ.എം.സി.സി ചെയർമാൻ സയ്യിദ് നാസർ അൽ മഷ്ഹൂർ, സാബിത്ത് ചെമ്പിലോട്, സയ്യിദ് ഉവൈസ്, കുഞ്ഞീത് കുട്ടി വാരം, റിയാസ് കടലായി തുടങ്ങിയവർ നിയുക്ത കമ്മിറ്റിക്ക് ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.