കെ.എം.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ഉപഹാരം സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ സിറാജിന് കൈമാറുന്നു
സിറാജിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പണയിൽ സിറാജിന് കെ.എം.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി.
ദീർഘ കാലമായി കെ.എം.സി.സി അംഗവും നിലവിൽ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റുമാണ് ആറ്റിങ്ങൽ വാളക്കാട് സ്വദേശി സിറാജ്.മുപ്പത് വർഷത്തെ പ്രവാസ ജീവിതത്തിനുശേഷമാണ് നാട്ടിലേക്ക് പോകുന്നത്.
യാത്രയയപ്പ് യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് അൽ അമീൻ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ കമ്മിറ്റിയുടെ ഉപഹാരം സിറാജിന് കൈമാറി.
സ്റ്റേറ്റ് സെക്രട്ടറി ഹകീം തിരുവനന്തപുരം, ജില്ല വൈസ് പ്രസിഡന്റുമാരായ അൻസാരി, മുഹമ്മദ് ജോൺ നസിറുദ്ദീൻ, ജില്ല സെക്രട്ടറിമാരായ നാസർ, സിദ്ദീഖ് എന്നിവർ ആശംസകൾ നേർന്നു. സിറാജ് മറുപടി പ്രസംഗം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ഷെറിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.