കെ.എം.സി.സി കോട്ടക്കൽ മണ്ഡലം ജഴ്സി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സി.ഒ.ഒ അസ്ലം ചേലാട്ട് പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കുവൈത്തിലെ കെ.എം.സി.സി മണ്ഡലം കമ്മിറ്റികളെ ഉൾപ്പെടുത്തിയാണ് മത്സരം. മേയ് 22, 29 തീയതികളിലായി സബാഹിയയിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ.
കെ.എം.സി.സിക്ക് കീഴിലെ വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് പതിനാറോളം ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും. വിജയിക്കുന്ന ടീമിന് ട്രോഫിയും കാഷ് അവാർഡുകളും, മെഡലുകലും സമ്മാനിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാർക്ക് വ്യക്തിഗത സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കുവൈത്ത് സിറ്റി: കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കോട്ടക്കൽ മണ്ഡലത്തിന്റെ ജഴ്സി പ്രകാശനം ചെയ്തു. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സി.ഒ.ഒ അസ്ലം ചേലാട്ട് പ്രകാശനം നിർവഹിച്ചു.
കെ.എം.സി.സി മണ്ഡലം ജനറൽ സെക്രട്ടറി സദക്കത്തുല്ല, ജനറൽ മാനേജർ കുബേറ റാവു, മലപ്പുറം ജില്ല സെക്രട്ടറി ഷമീർ വളാഞ്ചേരി, ജോയന്റ് സെക്രട്ടറി സമദ് കഞ്ഞിപ്പുര, ഗ്രാൻഡ് പ്രതിനിധികളും മണ്ഡലം ഭാരവാഹികളും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.