കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം

കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ അ​ലി അ​ക്ബ​ർ ക​റു​ത്തേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷ​മീ​ർ ബേ​പ്പൂ​ർ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. അ​ന്താ​രാ​ഷ്ട്ര യു​ദ്ധ നി​യ​മ​ങ്ങ​ൾ വ​രെ കാ​റ്റി​ൽ പ​റ​ത്തി സ്ത്രീ​ക​ളെ​യും പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ​യും കൊ​ന്നൊ​ടു​ക്കു​ന്ന ഇ​സ്രാ​യേ​ൽ സ​യ​ണി​സ്റ്റ് ഭീ​ക​ര​ർ ന​ട​ത്തു​ന്ന കി​രാ​ത ന​ട​പ​ടി​യി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന മൗ​നം ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് പ്ര​മേ​യം കു​റ്റ​പ്പെ​ടു​ത്തി.

കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ബേ​പ്പൂ​ർ, എ​ൻ​ജി​നീ​യ​ർ മു​നീ​ർ, വാ​ഹി​ദ് പെ​രു​മു​ഖം, ഹ​സ​നു​ൽ ബ​ന്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​സു​ഫ് ക​ള്ളി​തൊ​ടി പ്രാ​ർ​ഥ​ന ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പെ​രു​മു​ഖം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ത​ഷ്റീ​ഫ് മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Beypur Constituency- Palestine Solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.