കെ.എം.സി.എ ‘ഇഗ്നൈറ്റ്- 2024’ പരിപാടിയിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ (കെ.എം.സി.എ) കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച ‘ഇഗ്നൈറ്റ്- 2024’ വത്തിക്കാൻ അംബാസഡർ ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂജന്റ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.എ പ്രസിഡന്റ് മോളി മാത്യു അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി രമേഷ് മൈക്കിൾ സ്വാഗതം ആശംസിക്കുകയും പ്രോഗ്രാം കൺവീനർ രഞ്ജിത്ത് ജോണി പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഫാ. ജോബി ജോസഫ്, സിസ്റ്റർ ഡീന എന്നിവർ സംസാരിച്ചു. ഫാ. ഫെർണാഡോ ഫ്രയാസ്, സിസ്റ്റർ മരിയാന, സിസ്റ്റർ ലിജീന, ഫിറോസ് മാത്യു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സമാപന സമ്മേളനത്തിൽ കെ.എം.സി.എ സ്പിരിച്വൽ ഡയറക്ടർ ഫാ. പോൾ മാനുവൽ സംസാരിച്ചു. ഫാ. ജോബി ജോസഫ്, സിസ്റ്റർ ഡീന എന്നിവർക്ക് സംഘടനയുടെ ഉപഹാരം നൽകി ആദരിച്ചു. കെ.എം.സി.എ ജോ. ട്രഷറർ റോജി ലൂയിസ് നന്ദി പറഞ്ഞു. 150 ഓളം കുട്ടികൾ പ്രോഗ്രാമിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.