കുവൈത്ത് സിറ്റി: പുതിയ കാലത്തിനുള്ള പദ്ധതികളും നേതാക്കളെയും രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെ.കെ.എം.എ വിഷൻ 2025 എന്ന പേരിൽ നേതൃപരിശീലന ക്യാമ്പ് നടത്തി.
കബ്ദ് മരുഭൂവിൽ നടന്ന ക്യാമ്പിൽ 14 ബ്രാഞ്ചുകളിൽനിന്ന് 76 യൂനിറ്റുകൾ, കേന്ദ്ര കമ്മിറ്റി എന്നിവയിൽനിന്നുമുള്ള 200 പ്രതിനിധികൾ പങ്കെടുത്തു.
രാവിലെ നടന്ന സമ്മേളനത്തിൽ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ ഉദ്ബോധന പ്രസംഗം നടത്തി. തുടർന്ന് മൈതാനത്ത് നടന്ന ഐസ് ബ്രേക്കിങ് പരിപാടിക്ക് രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ, പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ, വർക്കിങ് പ്രസിഡൻറ് എ.പി. അബ്ദുസ്സലാം, വൈസ് പ്രസിഡൻറ് ഫിറോസ്, കെ.സി. ഗഫൂർ, നവാസ് എന്നിവർ നേതൃത്വം നൽകി.
അംഗങ്ങളെ നാലു ഗ്രൂപ്പായി തിരിച്ച് ചർച്ചകളും മത്സര പരിപാടികളും നടത്തി. ശേഷം അംഗങ്ങളുടെ കലാവിരുന്ന് അരങ്ങേറി. അംഗത്വ കാമ്പയിൻ ചെയർമാൻ എൻ.എ. മുനീർ ഉദ്‌ഘാടനം ചെയ്തു. എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
പുതിയ മെമ്പർഷിപ് കിറ്റുകൾ സോണൽ പ്രസിഡൻറുമാരായ അലികുട്ടി ഹാജി, പി.ടി. അബ്ദുൽ അസീസ്, സംസം റഷീദ് എന്നിവർ ബ്രാഞ്ച് നേതാക്കൾക്ക് വിതരണംചെയ്തു. കെ.സി. റഫീഖ് സ്വാഗതവും സി. ഫിറോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.