ഖത്തർ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കെ.കെ.എം.എ പ്രവർത്തകർ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) 'തൻശീത്' എന്ന പേരിൽ പ്രവർത്തകസംഗമം സംഘടിപ്പിച്ചു. വഫ്രയിൽ നടന്ന പരിപാടിയിൽ മെംബർഷിപ് കാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രവർത്തകരും കേന്ദ്ര, സോണൽ, ബ്രാഞ്ച് നേതാക്കളും പങ്കെടുത്തു. വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ബി.എം. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം മൗലവി പ്രാർഥന നടത്തി.
ട്രെയിനർ ആസിഫ് വ്യായാമ ക്ലാസ് എടുത്തു. ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും വൈസ് പ്രസിഡന്റ് ഒ.പി. ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. സംഗമത്തിൽ ഖത്തർ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ഐക്യദാർഢ്യ പരേഡും മാർച്ച്പാസ്റ്റും നടത്തി.
ക്രിക്കറ്റ്, ഫുട്ബാൾ, കമ്പവലി മത്സരങ്ങളും ഗാനാലാപനം, അന്താക്ഷരി എന്നിവയും അരങ്ങേറി. പ്രോഗ്രാം ജനറൽ കൺവീനർ കെ.സി. അബ്ദുൽ കരീം, കൺവീനർ നൗഫൽ, സംസം റഷീദ്, ലത്തീഫ് എടയൂർ, സാബിർ മുഹമ്മദ്, ഷറഫുദ്ദീൻ വള്ളി, നിയാദ്, മുഹമ്മദലി കടിഞ്ഞിമൂല, ഷാഫി ഷാജഹാൻ, അമീൻ, സജ്ബീർ, കമറുദ്ദീൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.