കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ (കെ.കെ.എം.എ) കേരളത്തിൽ സംഘടിപ്പിക്കുന്ന സ്കോളർഷിപ് വിതരണവും ഗൈഡൻസ് ക്ലാസും ശനിയാഴ്ച.
കാഞ്ഞങ്ങാട് യതീംഖാന ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ.എം. അഷ്‌റഫ് എം.എൽ.എ സ്കോളർഷിപ് വിതരണം ചെയ്യും. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട് മുഖ്യാതിഥിയാകും.
മോട്ടിവേഷൻ ക്ലാസുമുണ്ടാകും. എം.ബി.ബി.എസ്, ബി.ഡി.എസ്, എൻജിനീയറിങ്, നഴ്സിങ്, പോളിടെക്‌നിക്, യു.ജി.സി തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന 74 കുട്ടികൾക്കാണ് ഇത്തവണ സ്കോളർഷിപ് നൽകുന്നതെന്ന് കെ.കെ.എം.എ എജുക്കേഷൻ സപ്പോർട്ടിങ് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.