കെ.കെ.എം.എ പ്രവർത്തക സംഗമത്തിൽ ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സാൽമിയ ബ്രാഞ്ച് പ്രവർത്തക സംഗമം സാൽമിയ സൂപ്പർ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തിൽ വർക്കിങ് പ്രസിഡന്റ് കെ. ബഷീർ ഉദ്ഘാടനം ചെയ്തു. സംഘടന നിർവഹിച്ച വിവിധ പദ്ധതികളും പുതിയ വർഷത്തിൽ പൂർത്തീകരിക്കുന്ന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.
സാൽമിയ ബ്രാഞ്ച് പ്രസിഡന്റ് എൻ.കെ. അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഒ.പി. ഷറഫുദ്ദീൻ, സിറ്റി സോണൽ പ്രസിഡന്റ് മുസ്തഫ മാസ്റ്റർ, ജനറൽ സെക്രട്ടറി വി. അബ്ദുൽ കരീം, അബ്ദുല്ല വാവാട്, മുഹമ്മദ് റഈസ് മടവൂർ തുടങ്ങിയവർ സംസാരിച്ചു,
സാൽമിയ ബ്രാഞ്ചിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള റിപ്പോർട്ട് ജസീൽ വാവാട്, വി.എം. യൂസഫ്, മിറാഷ് കരിമ്പ, വി.എം. അബൂബക്കർ, കെ.സി. അബ്ദുറസാഖ്, എം.കെ. ബഷീർ, അനീഷ് ചങ്ങനാശ്ശേരി എന്നിവർ അവതരിപ്പിച്ചു. ജമീൽ മുഹമ്മദ് റഈസ് ഖിറാഅത്ത് നടത്തി. സി.പി. ഈസ സ്വാഗതവും വി.എം. യൂസഫ് നന്ദിയും പറഞ്ഞു. വിവിധ യൂനിറ്റ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.