Posted On
date_range Updated On
date_range കെ.കെ.എം.എ സ്വാതന്ത്ര്യദിന ആഘോഷം ഇന്ന്
കുവൈത്ത് സിറ്റി: കെ.കെ.എം.എ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കും. വെള്ളിയാഴ്ച വൈകുന്നേരം വൈകുന്നേരം നാലുമുതൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താനിലാണ് പരിപാടികൾ. സലാഡ് മത്സരം, കുട്ടികളുടെ പ്രച്ചന്ന വേഷ മത്സരം എന്നിവയാണ് ആദ്യ പരിപാടികൾ. ഏഴുമണിക്ക് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടാനം ചെയ്യും.
കെ.കെ.എം.എ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിക്കും. കബീർ കാലിക്കറ്റ്, ഇമ്തിയാസ് മാഗ്‌ളൂർ , സലാം സെല്ലു എന്നിവർ നയിക്കുന്ന ഗാനമേള, സ്പാർക് ഡാൻസ് അക്കാദമി, മയൂഖം സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന സംഘ നൃത്തം, റഹ്മാനിയാ ആർട്സ് ക്ലബ് അവതരിപ്പിക്കുന്ന കോൽക്കളി എന്നിവ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.